മങ്കര: തകർന്ന മങ്കര-കാളികാവ്-പാലക്കാട് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം ഗതാഗത യോഗ്യമാക്കി. കഴിഞ്ഞദിവസം റോഡിന്റെ ദുരവസ്ഥ 'മാധ്യമം'വാർത്തയാക്കിയിരുന്നു. എല്ലാ റോഡുകളും കുഴികളടച്ചിട്ടും മങ്കര കാളികാവ് റോഡ് കുഴികളടച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടികാട്ടിയും അപകടങ്ങൾ ചൂണ്ടികാട്ടിയുമാണ് വാർത്ത നൽകിയത്.
വാർത്ത നൽകിയ പിറ്റേ ദിവസം കുഴിയടച്ചു റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും അടക്കം ഈ റൂട്ടിൽ നിരവധി വാഹന സർവിസ് നട
ത്തിവരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ കുഴികൾ അടച്ച പൊതുമരാമത്ത് വകുപ്പിനെ പൊതുപ്രവർത്തകൻ കൂടിയായ ഷംസുദ്ദീൻ മാങ്കുറുശ്ശി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.