മങ്കര: കടുത്ത വേനലിൽ തടയണകൾ ഒന്നൊന്നായി വറ്റിവരളുമ്പോൾ കൺകുളിരെ ജലസമൃദ്ധിയിൽ മങ്കര കാളികാവ് സത്രംകടവ് തടയണ വേറിട്ട കാഴ്ചയാകുന്നു. ജലക്ഷാമത്തിന് പരിഹാരം കാണാനായി ഭാരതപ്പുഴയിൽ പലയിടങ്ങളിലായി നിർമിച്ച എല്ലാ തടയണയകളിലും വെള്ളം വറ്റിയപ്പോൾ സത്രംകടവ് തടയണയാണ് പച്ചപ്പുമായികൺകുളിരെ വെള്ളം നിറഞ്ഞ് മനോഹരമാകുന്നത്. ഏകദേശം ഒരു കീലോമീറ്റർ ദൂരം വരെ പുഴയിൽവെള്ളം നിറഞ്ഞ് കിടപ്പുണ്ട്.
സമീപത്തെ കൃഷികളും വിവിധ കാർഷിക വിളകളും ഈ തടയണയെ ആശ്രയിച്ചാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ കൃഷിയിടങ്ങളെല്ലാം പച്ചപ്പുമായി തല ഉയർത്തി നിൽക്കുന്നുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഐ.ടി.എൽ ഇറാം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഇരുമ്പ് ഷട്ടർ സ്ഥാപിച്ച് തടയണയിൽ ചോർച്ച അടച്ചത്.
തടയണയിൽനിന്ന് രണ്ടടി മാത്രം വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും കടുത്ത വേനലിലും ജലസമൃദ്ധിയിൽ തന്നെയാണ് തടയണ. സമീപത്തുള്ള നാലു പഞ്ചായത്തുകളുടെ കുടിവെള്ളപദ്ധതിക്ക് ആശ്രയമായിരുന്ന ഞാവളിൻകടവ് തടയണയിലെ ജലനിരപ്പ് പോലും പൂർണമായും താഴ്ന്നു.
ജലവിതരണം പോലും നിലച്ചു. മങ്കര റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ണംങ്കടവ് തടയണയിൽ ഷട്ടർ സ്ഥാപിക്കാത്തതിനിൽ വെള്ളം പൂർണമായും പാഴാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.