മങ്കര: മങ്കര- കാളികാവ് പൊതുമരാമത്ത് റോഡിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധിച്ച് ടീം മങ്കരയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. 12 വർഷം മുമ്പ് പ്രവർത്തനം നിലച്ച ടോൾ ബൂത്ത് സാമൂഹികവിരുദ്ധരുടെ താവളമായി. ഇതിന് ചുറ്റും കാട് വളർന്നതോടെ ഇഴജന്തുക്കളും ഇടമുറപ്പിച്ചതായി സമീപവാസികൾ പറയുന്നു. വഴിവിളക്ക് കത്താത്തിനാൽ അപകടങ്ങളും പതിവാണ്. റോഡ് നവീകരണ സമയത്ത് പോലും ടോൾ ബൂത്ത് പൊളിക്കാൻ പൊതുമരാമത്ത് തയാറായില്ലെന്നും ഉടൻ പൊളിച്ചുനീക്കി ഗതാഗതം സുഗമമാക്കണമെന്നും ടീം മങ്കര പ്രവർത്തകർ ആവശ്യപ്പെട്ടു. ഒപ്പുശേഖരണവും നടന്നു. പൊതുമരാമത്ത് മന്ത്രി, എം.എൽ.എ, പൊതുമരാമത്ത് അസി. എൻജിനീയർ എന്നിവർക്ക് പരാതിയും നൽകി.
സമരം രക്ഷാധികാരി ശംസുദ്ദീൻ മാങ്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ബി. നൗഫീക് അധ്യക്ഷത വഹിച്ചു. കെ.എം. സാദിഖ്, സി.എസ്. അസീസ്, ടി.എൻ. രാജേഷ്, ഹുസനാർ, ടി.എ. മുഹമ്മദ്, ടി.എ. ജബ്ബാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.