മങ്കര: ഉദ്ഘാടനം കഴിഞ്ഞ് വർഷം മൂന്ന് കഴിഞ്ഞിട്ടും പ്രവർത്തിക്കാനാകാതെ മങ്കരയിലെ വാതക ശ്മശാനം. മുൻ എം.എൽ.എ കെ.വി. വിജയദാസിന്റെ ആസ്തിവികസന ഫണ്ടിലുൾപ്പെടുത്തി 40 ലക്ഷം രൂപ ചിലവിലാണ് ശ്മശാനം പൂർത്തികരിച്ചത്. എൽ.ഡി.എഫ് ഭരണ സമിതിയുടെ കാലത്തായിരുന്നു ശ്മശാനം എം.എൽ.എ ഉദ്ഘാടനം ചെയ്തത്.
എന്നാൽ മൂന്നു വർഷം പിന്നിട്ടിട്ടും ഇന്നേവരെ ശ്മശാനം പ്രവർത്തിക്കാനായില്ല. തുടർന്ന് വന്ന കോൺഗ്രസ് ഭരണ സമിതി പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ലൈസൻസിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അനുമതിക്കായി കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് പദ്ധതി പ്രവർത്തിക്കണമെങ്കിൽ ജനറേറ്ററും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കണമെന്നുള്ള ഉത്തരവ് ലഭിച്ചത്.
ഇവ സ്ഥാപിച്ചില്ലെങ്കിൽ ശ്മശാനം പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ശ്മശാനം പ്രവർത്തിക്കാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയായി. സർക്കാറും എം.എൽ.എയും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.