മങ്കര: സുമനസ്സുകൾ ഒത്തുചേർന്നതോടെ വിധവകളായ രണ്ടംഗ കുടുംബത്തിന് അന്തിയുറങ്ങാൻ കിടപ്പാടമൊരുങ്ങി. മങ്കര സ്വദേശികളായ സഹോദരിമാർക്കാണ് തല ചായ്ക്കാൻ ഇടം ഒരുങ്ങിയത്. മൗണ്ട് സീന, പീപ്പിൾ ഫൗണ്ടേഷൻ, കാരാട്ടുപറമ്പ് മഹല്ല് കമ്മിറ്റി, പ്രവാസി സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലാണ് ഏഴര ലക്ഷം രൂപ ചെലവിൽ വീട് നിർമാണം പൂർത്തീകരിച്ചത്. 2018ലെ പ്രളയത്തിലായിരുന്നു വീട് പൂർണമായും തകർന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഒരുക്കിനൽകിയ ഓല ഷെഡിലായിരുന്നു താമസം. വിവരം ടീം മങ്കരയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് കൺവീനറായ ശംസുദ്ദീൻ മാങ്കുറുശി നടത്തിയ ഇടപെടലിനെ തുടർന്നാണ് വീടിനുള്ള നടപടി വേഗത്തിലായത്. താക്കോൽ ദാനം 25ന് 10.30ന് മൗണ്ട് സീന ട്രസ്റ്റ് ചെയർമാൻ മമ്മുണ്ണി മൗലവി നിർവഹിക്കും. മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് അധ്യക്ഷത വഹിക്കും. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി മുഖ്യാതിഥിയാകും. വാർഡ് അംഗം കെ.വി. രാമചന്ദ്രൻ, മങ്കര എസ്.ഐ എം.കെ. സുരേഷ്, എ.പി. നാസർ എന്നിവർ പങ്കെടുത്ത് സംസാരിക്കുമെന്നും ശംസുദ്ദീൻ മാങ്കുറുശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.