പാലക്കാട്: സുഹൃത്തിന്റെ യാത്രയയപ്പ് ചടങ്ങിനായി തയാറാക്കിയ ഗാനം വിരമിക്കുന്നവരുടെ ‘സാർവദേശീയഗാന’മായി മാറിയതിന്റെ ആഹ്ലാദത്തിലാണ് പൊതുമരാമത്ത് വകുപ്പിൽ ജീവനക്കാരനായ എം.കെ. മനോജ്. ‘56 ഒരു വയസ്സല്ല’ എന്നു തുടങ്ങുന്ന ഗാനമെഴുതി സംഗീതം നിർവഹിച്ചശേഷമാണ് യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും ഇടാമെന്നു തോന്നിയത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ് ഈ ഗാനം. തൃശൂർ കോർപറേഷനിൽ ജീവനക്കാരനായിരുന്ന സുഹൃത്തിന്റെ വിരമിക്കൽ ചടങ്ങിനായി തയാറാക്കിയ ഗാനം ഓഫിസിലെ പല ചടങ്ങുകളിലും മനോജ് ആലപിച്ചിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെ പല ഓഫിസുകളിലും പലരും മേയ് 31ലെ വിരമിക്കൽ ചടങ്ങിന് ഇതുപയോഗിച്ചിരുന്നു. ജീവനക്കാർക്കിടയിൽ സ്വീകാര്യത ലഭിച്ച ഈ ഗാനമാണ് മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനിലെ സ്വീപ്പറെ വിരമിക്കൽ ദിവസം സഹപ്രവർത്തകർ വീട്ടിലെത്തിക്കുന്ന വിഡിയോക്കും പിന്നണിയായി വന്നത്. കോഴിക്കോട് പൊതുമരാമത്ത് വകുപ്പിൽ ഫെയർകോപ്പി സൂപ്രണ്ടായ മനോജ് തൃശൂർ സ്വദേശിയാണ്. ഓണം വരവായി, കൃഷ്ണാനന്ദം, കേറി വാ മക്കളെ, ചെങ്കൊടി തുടങ്ങിയ ആൽബം ഗാനങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.