പാലക്കാട്: ലോക്ഡൗണിൽ ദുരിതത്തിലായ വ്യാപാരികൾക്കായി സർക്കാർ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
ആത്മഹത്യയിലേക്കു നയിക്കുന്ന സർക്കാറുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി ശവമഞ്ചവും വഹിച്ച് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.വി. സതീഷ് അധ്യക്ഷനായി. ജില്ല വർക്കിങ് പ്രസിഡൻറുമാരായ സുധാകരൻ പ്ലാക്കാട്ട്, വി.ജി. ദീപേഷ്, ഭാരവാഹികളായ കെ.ആർ. ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, വി.ബി. രാജു, പി.ബി. പ്രശോഭ്, ഹക്കീം കൽമണ്ഡപം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.