പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന് വളരാന്‍ അനുകൂലമായ സാഹചര്യം ഒഴിവാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ നിർദേശിച്ചു. പൊതുജനങ്ങള്‍ക്ക് കൊതുക് നിവാരണം ഉറവിടത്തില്‍ തന്നെ നടത്താവുന്നതാണ്.
- ആഴ്ചയില്‍ ഒരിക്കലെങ്കിലും വീടും പരിസരവും പരിശോധിച്ച് പാത്രങ്ങള്‍, സണ്‍ഷെഡ്, ടെറസ്, ടയറുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക.
- വെള്ളം ശേഖരിച്ച് വെച്ച പാത്രങ്ങള്‍ തേച്ചുരച്ച് കഴുകിയ ശേഷം മാത്രം വെള്ളം വീണ്ടും നിറക്കുക.
- ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ടയറുകള്‍ മുതലായവയില്‍ ഉപ്പ് (ഒരു കൈ നിറയെ) വിതറുന്നതിലൂടെ ഈഡിസ് ലാര്‍വകളെ നശിപ്പിക്കാന്‍ സാധിക്കും.
- ചെടിച്ചട്ടികള്‍ക്ക് അടിയില്‍ വെച്ച ട്രേയിൽ വേപ്പിന് പിണ്ണാക്ക് ഇടുന്നതിലൂടെ ഈഡിസ് പ്രജനനം തടയാം.
- മണി പ്ലാന്റുകള്‍ വെള്ളത്തില്‍ ഇടുന്നതിനു പകരം മണ്ണില്‍ നടുക. അല്ലെങ്കില്‍ കൊതുക് അകത്തുകടക്കാത്ത വിധം മണിപ്ലാന്റ് വെച്ച പാത്രത്തിന്റെ വായ് ഭാഗം പഞ്ഞികൊണ്ടോ മറ്റോ മൂടിവെക്കുക.
- കോണ്‍ക്രീറ്റ് ഉറയിറക്കിയ ആഴം കുറഞ്ഞ കിണറുകളില്‍ ഗപ്പി പോലുള്ള കൂത്താടി ഭോജി മത്സ്യങ്ങളെ നിക്ഷേപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.