പാലക്കാട്: ഇരുചക്രവാഹന യാത്രക്കാരുടെ ശ്രദ്ധക്ക്, സുരക്ഷിത യാത്രക്ക് ഹെൽമറ്റ് ധരിക്കുക അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിെൻറ പിടിവീഴും. ഇരുചക്ര വാഹന അപകടങ്ങൾ വർധിച്ചതോടെ പരിശോധന മോട്ടോർ വാഹന വകുപ്പ് കർശനമാക്കി.
ഹെൽമറ്റ് വെക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 500 രൂപയാണ് പിഴ. പിഴ ഒടുക്കിയാൽ മാത്രം പോരാ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടിയും ഉണ്ടാവും. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചാൽ ഓടിച്ച ആളും ഉടമയും ഒരാളാണെങ്കിൽ 5000 രൂപ പിഴ ഈടാക്കും. ഓടിച്ച ആളും ഉടമയും വേറെയാണെങ്കിൽ 10,000 രൂപ പിഴ ഈടാക്കും.
കഴിഞ്ഞമാസം വാഹന നിയമലംഘനം കണ്ടെത്തിയ 847 കേസുകൾക്ക് പിഴ ചുമത്തി. രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും രേഖകൾ പരിവാഹൻ സൈറ്റിൽ ലഭ്യമാക്കുന്നത് മൂലം വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ പരിശോധന നടത്താനാവുന്നുണ്ടെന്ന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ. വി.എ. സഹദേവൻ അറിയിച്ചു.
ഇത്തരം വാഹനങ്ങളെ പിന്നീട് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ വാഹനസംമ്പന്ധ ആർ.ടി. ഓഫിസ് സേവനങ്ങൾക്ക് ഈ പിഴ അടച്ചാൽ മാത്രമേ സാധ്യമാവൂ.
പരിശോധന കർശനമാക്കിയ ഈ രണ്ടുദിവസങ്ങളിൽ നൂറോളം ഹെൽമറ്റ് കേസുകൾ രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ മൂലം ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതൽ ആണ് പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം ആക്കിയത്. ഈ നിയമം പ്രാബല്യത്തിൽ വരുത്തിയതുമൂലം നിരത്തുകളിൽ ഉണ്ടാവുന്ന അപകടത്തിൽ പരിക്കുകളുടെ തോത് കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.