പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രദർശന നഗരിയിൽ ഒരുക്കിയ മൃഗങ്ങളുടെ പ്രദർശനത്തിൽ പഞ്ചാബിൽനിന്ന് എത്തിച്ച നീലിരവി ഇനത്തിൽപെട്ട കൂറ്റൻ പോത്ത് താരമായി. സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മേയ് നാലുവരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെ ഭാഗമായാണ് വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം നടക്കുന്നത്.
മേളയില്‍ വ്യത്യസ്തയിനം പശുക്കള്‍, ആടുകള്‍, പൂച്ചകള്‍, പട്ടികള്‍, പക്ഷികള്‍, ആന എന്നിവയുടെ പ്രദർശനമാണ് ഓരോ ദിവസവും ഒരുക്കിയത്. ദിവസവും വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് പ്രദര്‍ശനം. മേയ് മൂന്നിന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ആനപ്പുറത്ത് കയറാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.