കേരളശ്ശേരി: പിറന്നാളാഘോഷം വേണ്ടെന്ന് വെച്ച് ആ തുക കൊണ്ട് തെരുവ് നായ്ക്കൾക്ക് സദ്യയൊരുക്കി കുരുന്ന് വിദ്യാർഥി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് എം.സി. സുരേഷ് കുമാർ-സൗമ്യ ദമ്പതികളുടെ ഇളയ മകൾ എട്ട് വയസ്സുകാരി നന്ദനയാണ് നായ്ക്കൾക്ക് ബിരിയാണി വെച്ച് നൽകിയത്.
കേരശ്ശേരി, തടുക്കശ്ശേരി, മണ്ണൂർ പത്തിരിപാല, നഗരിപുറം, മങ്കര, പറയംങ്കാട്, മേഖലകളിലെ 200 ലേറെ തെരുവ് നായ്ക്കൾക്ക് നന്ദന ഭക്ഷണം നൽകി. കൊട്ടശ്ശേരി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ് നന്ദന. ചെറുപ്രായത്തിലേ മൃഗങ്ങളോട് നന്ദനക്ക് സ്നേഹമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന തന്‍റെ ആഗ്രഹം രക്ഷിതാക്കളെ അറിയിച്ചത്. ഇളയ മകളുടെ ആഗ്രഹം അഛനും അമ്മയും ചേർന്ന് നിറവേറ്റുകയായിരുന്നു. പഠനത്തിലും മിടുക്കിയാണ് നന്ദന, അഞ്ജനയാണ് നന്ദനയുടെ ചേച്ചി. തടുക്കശ്ശേരിയിൽ കാർ വർക്ക് ഷാപ്പ് നടത്തുകയാണ് അഛൻ സുരേഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.