നവകേരള സദസ്സ്; പാലക്കാട് ജില്ലയില്‍ ലഭിച്ചത് 61,204 നിവേദനങ്ങള്‍

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ ന​വ​കേ​ര​ള സ​ദ​സ്സ് ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ച​പ്പോ​ള്‍ 12 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​കെ ല​ഭി​ച്ച​ത് 61,204 നി​വേ​ദ​ന​ങ്ങ​ള്‍. ആ​ദ്യ​ദി​നം ല​ഭി​ച്ച​ത് 15,753 നി​വേ​ദ​ന​ങ്ങ​ളും ര​ണ്ടാം ദി​വ​സം 22,745 ഉം ​മൂ​ന്നാം ദി​വ​സം 22,706ഉം ​നി​വേ​ദ​ന​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

മ​ല​മ്പു​ഴ -7067, പാ​ല​ക്കാ​ട്-5281, നെ​ന്മാ​റ-6536, ആ​ല​ത്തൂ​ര്‍-6664, ഷൊ​ര്‍ണൂ​ര്‍-3424, ഒ​റ്റ​പ്പാ​ലം -4506, ത​രൂ​ര്‍ -4525, ചി​റ്റൂ​ര്‍-4981, മ​ണ്ണാ​ർ​ക്കാ​ട്-5885, കോ​ങ്ങാ​ട്-4512, പ​ട്ടാ​മ്പി-3404 തൃ​ത്താ​ല-4419 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്. എ​ല്ലാ​യി​ട​ത്തും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, സ്ത്രീ​ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യി പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ഓ​രോ വേ​ദി​യി​ലും പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന്റെ മൂ​ന്ന് മ​ണി​ക്കൂ​ര്‍ മു​ന്നേ നി​വേ​ദ​നം സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യി​രു​ന്നു.

Tags:    
News Summary - Nava kerala audience; 61,204 petitions were received in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.