തച്ചമ്പാറ: പ്രത്യാശയുടെ ലോകത്തേക്ക് അന്ധതയെ മറികടന്ന് തച്ചമ്പാറ മുതുകുർശ്ശി പുത്തൻപറമ്പിൽ വീട്ടിൽ ലിസിയും കരിമ്പുഴ ഹെലൻ കെല്ലർ അന്ധ വിദ്യാലയത്തിലെ സംഗീത അധ്യാപകൻ ജോസിയും വൈവാഹിക ജീവിതത്തിലേക്ക് കാലുന്നി. ജന്മന കാഴ്ചശക്തിയില്ലാത്ത ജോസിയും 20 ശതമാനം മാത്രം കാഴ്ചയുള്ള ലിസിയും അന്ധതയെ സ്നേഹംകൊണ്ട് തോൽപിച്ച് പരസ്പരം തുണകളാവാൻ തീരുമാനിക്കുകയായിരുന്നു.
പൊതുപ്രവർത്തകനായ ജോർജ് തച്ചമ്പാറയുടെ സഹോദരിയാണ് ലിസി. ചിറക്കൽപടി മലങ്കര പള്ളിയിലായിരുന്നു മനഃസമ്മതം. കഴിഞ്ഞ ദിവസം എറണാകുളത്ത് ലളിതമായ ചടങ്ങിൽ വിവാഹവും നടന്നു.
തൃപ്പൂണിത്തുറ ആലുങ്കര വീട്ടിൽ പരേതനായ ജോണിെൻറയും ബേബിയുടെയും മകനാണ് ജോസി. ഒറ്റക്കുള്ള ജീവിതത്തിനു ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങിയപ്പോഴാണ് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിെൻറ സഹായത്തോടെ ജോസി ലിസിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.