അട്ടപ്പാടി: ശിശുമരണം തുടർക്കഥയായ അട്ടപ്പാടിയിൽ ഹൈറിസ്കിലുള്ള ഗർഭിണികൾക്ക് പ്രത്യേക പരിചരണം ഏർപ്പെടുത്തുമെന്നും നവജാത ശിശു ഐ.സി.യു ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അട്ടപ്പാടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9 മണിയോടെയാണ് മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഇവിടെ വെന്‍റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് അനുവദിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ മന്ത്രി, നവജാത ശിശു ഐ.സി.യു ഉടൻ ആരംഭിക്കുമെന്ന് ഉറപ്പു നൽകി. ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളും മന്ത്രി പരിശോധിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുമായി സംസാരിച്ചു. പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗത്തിൽ സ്പെഷലിസ്റ്റുകളെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
അഗളിയിലെ അംഗനവാടിയിലും ശിശുമരണം നടന്ന ബോഡിചാല അടക്കമുള്ള ഊരുകളിലും മന്ത്രി സന്ദര്‍ശിച്ചു. അംഗനവാടികൾ കേന്ദ്രീകരിച്ച് പെൺകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഇവർ പ്രദേശത്തെ സ്ത്രീകളുടെയും ഗർഭിണികളുടെയും ആരോഗ്യനില നിരന്തരം വിലയിരുത്തും. ഗർഭിണികൾക്കാവശ്യമായ പരിചരണം ഉറപ്പുവരുത്തും. ഹൈറിസ്കിലുള്ള ഗർഭിണികൾ, സിക്കിൾ സെൽ അനീമിയ ബാധിതർ എന്നിവരുടെ ആരോഗ്യ കാര്യങ്ങൾ മൂന്നുമാസം കൂടുേമ്പാൾ വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.