പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കിയിട്ടുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ (എൻഐആർഎഫ് ) വിക്ടോറിയ കോളജിന് 84ാം സ്ഥാനം. കഴിഞ്ഞ വർഷം 100ന് മുകളിൽ ഉണ്ടായിരുന്ന റാങ്കാണ് ഇത്തവണ മെച്ചപ്പെടുത്തിയത്.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പഠനനിലവാരം, ഗവേഷണം, ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ, ബിരുദ ബിരുദാനന്തര ഫലങ്ങൾ, വിദ്യാർഥികളുടെ പഠനനിലാവാര എന്നിവയിൽ നിശ്ചയിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന് കീഴിൽ റാങ്കുകൾ നൽകുന്നത്.
കോളജ് തലത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കൈകാര്യം ചെയുന്ന എ. ദിവ്യ, ഡോ. റിച്ചു രാജേഷ്, ഗണിതവിഭാഗം കെ.എസ്. ശ്രീരാജ് എന്നിവരാണ് സമയബന്ധിതമായി വിവരങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയത്. 2015 മുതലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്തി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.