പല്ലശ്ശന: കോവിഡ്, ഓണത്തിനുള്ള മാതേവരുടെ വിൽപന മന്ദഗതിയിലായത് കണ്ണന്നൂർപാടം വാസികൾക്ക് തിരിച്ചടിയായി.
അത്തം മുതൽ തിരുവോണം വരെ വീടുകളുടെ മുറ്റത്ത് പൂക്കളമിടുേമ്പാൾ പൂക്കളുടെ മധ്യഭാഗത്തായി മാതേവർ വെക്കാറുള്ളത് പതിവാണ്. കോവിഡ് നിയന്ത്രണം ഗ്രാമങ്ങളിലേക്കും വ്യാപിച്ചതോടെ കണ്ണന്നൂർ പടത്തിലേക്ക് മാതേവർ വാങ്ങാനെത്തുന്നവർ കുറഞ്ഞു.
കണ്ണന്നൂർ പാടത്ത് 35 കുടുംബങ്ങളാണ് മൺപാത്രനിർമാണത്തിൽ ഉള്ളത്. വലുതും ചെറുതുമായ നിർമിച്ച രൂപങ്ങൾക്ക് നിറംപകർന്ന് വീടുതോറും കയറിയിറങ്ങി വിൽപന നടത്തുന്നവരുടെ പ്രതീക്ഷകളും മങ്ങി.
തലയിൽ ചുമന്ന് വീടുകൾ കയറിയുള്ള വിൽപനയും കോവിഡ് മൂലം വിൽപന സ്തംഭിച്ചു. കിട്ടുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.