മുതലമട: നാളികേര വില തകർച്ചമൂലം കേരകർഷകർ ദുരിതത്തിൽ. ഒരു നാളികേരം വെറും 10 രൂപക്കാണ് കച്ചവടക്കാർ കർഷകരിൽനിന്ന് എടുക്കുന്നത്. അത് വിപണിയിൽ 20 രൂപക്കാണ് ഉപഭോക്താവിെൻറ കൈയിലെത്തുന്നത്. കർഷകർ സ്വന്തം നിലക്ക് തേങ്ങ പൊതിച്ച് നൽകുമ്പോൾ കിലോക്ക് 25 രൂപക്കാണ് വാങ്ങുന്നത്. മാർക്കറ്റിൽ കിലോക്ക് 40 -45 രൂപയാണ് ഈടാക്കുന്നത്.
നാളികേര കർഷകരെ ചൂഷണത്തിന് ഇരയാക്കുകയാണെന്ന് വലിയ ചള്ളയിലെ കർഷകനായ വി.പി. നിജാമുദ്ദീൻ പറഞ്ഞു. സർക്കാർ കൃഷി വകുപ്പിലൂടെ കിലോ 32 രൂപക്ക് പച്ചത്തേങ്ങ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. തേങ്ങക്ക് ന്യായമായ താങ്ങുവില നിശ്ചയിച്ച് സർക്കാർ ഏജൻസികൾ നാളികേര സംഭരണം നടത്താത്തതിനാൽ ഇടനിലക്കാരും കച്ചവടക്കാരും ദുരിതത്തിലായി.
പച്ചത്തേങ്ങ സംഭരണത്തിനായി സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മകളോ, നാളികേര ഉൽപാദക സംഘങ്ങളോ ഇല്ലാത്തതിനാൽ, സ്വകാര്യ കച്ചവടക്കാരിൽ അഭയം തേടേണ്ട ഗതികേടിലാണ് കേരകർഷകർ. കേന്ദ്ര നാളികേര വികസന ബോർഡും സംസ്ഥാന കൃഷിവകുപ്പും ആരംഭിച്ച നീര പദ്ധതിയും അവതാളത്തിലാണ്. നാളികേരം സംഭരിക്കാൻ സർക്കാറോ കൃഷിവകുപ്പോ പച്ചത്തേങ്ങ സംഭരണ സംവിധാനം സാധ്യമാക്കാത്തതിൽ കേരകർഷകർ ദുരിതത്തിലായി. കൃഷിഭവനുകൾ വഴി പച്ചത്തേങ്ങ സംഭരണം ആരംഭിക്കാൻ സർക്കാർ നടപടി വേണമെന്ന് നാളികേര കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.