പാലക്കാട്: ചുട്ടുപൊള്ളുന്ന വേനലിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർ വെയിലേറ്റ് തളരുന്നു. നിരവധി പേർ വന്നുപോകുന്ന ഇവിടെ നഗരസഭ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാതെ പൊരിവെയിലിൽ നിർത്തി യാത്രക്കാരെ തളർത്തുകയാണ്.
ജില്ലയിൽ കനത്ത ചൂട് തുടരുമ്പോഴും, സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഒരു സൗകര്യവും അധികൃതർ ഒരുക്കിയിട്ടില്ല. തകർച്ച പേടിച്ച് പൊളിച്ചുനീക്കിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പുനർനിർമാണം രണ്ടുവർഷം കഴിഞ്ഞിട്ടും എങ്ങുമായില്ല.
2018 ആഗസ്റ്റ് രണ്ടിന് സമീപത്തെ കെട്ടിടത്തിെൻറ ഒരുവശം ഇടിഞ്ഞുവീണതോടെയാണ് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കിയത്. സ്റ്റാൻഡ് കെട്ടിടത്തിന് ബലക്ഷയമെന്ന പരിശോധന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.
നിർമാണത്തിന് പദ്ധതി സമർപ്പിച്ചാൽ ഫണ്ട് അനുവദിക്കാമെന്ന് എം.പിയും എം.എൽ.എയും അറിയിച്ചെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് ഒരു അനക്കവും ഉണ്ടായിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കുമെന്നാണ് നഗരസഭ നേരേത്ത പറഞ്ഞത്. ആദ്യം ബസ് ടെർമിനൽ നിർമാണവും അടുത്തഘട്ടം ക്ലോംപ്ലക്സ് നിർമാണവും.
ബസ് പരിസരം കാടുമൂടി കിടക്കുകയാണ്. ചെർപ്പുളശ്ശേരി, കോങ്ങാട്, തോലനൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകളാണ് ഇവിടെയുള്ളത്.
നഗരത്തിലെ പഴക്കംച്ചെന്ന ആദ്യത്തെ ബസ് സ്റ്റാൻഡായിരുന്നു മുനിസിപ്പൽ ബസ് സ്റ്റാൻഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.