ട്രെയിനുകളില്‍ തിരക്ക് വർധിച്ചു; മുഖം തിരിച്ച് റെയിൽവേ

പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വർധിച്ചിട്ടും യാത്രക്കാർക്ക് മുന്നിൽ മുഖം തിരിച്ച് റെയിൽവേ. കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകൾ പൂർണ തോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണം. കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള ദീർഘദൂര ട്രെയിനുകളിൽ ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നേരത്തെ ഉണ്ടായിരുന്ന നാല് ജനറൽ കോച്ചുകളിൽ രണ്ടെണ്ണം ഒഴിവാക്കി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നു. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ അടുത്തതോടെ റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ശബരിമല സീസൺ കൂടി ആരംഭിച്ചാൽ കേരളത്തിലേക്കും ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായി വർധനയുണ്ടാകും. ഇതോടെ യാത്രാദുരിതം ഇരട്ടിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിന് കോവിഡിന് മുമ്പുണ്ടായിരുന്ന പ്രതിവാര ട്രെയിനുകൾ പലതും ഇനിയും പുനഃസ്ഥാപിച്ചിട്ടല്ല. യാത്രക്കാരുടെ എണ്ണം ഏതാണ്ട് പൂർവ സ്ഥിതിയിലായിട്ടും ടിക്കറ്റ് വെൻഡിങ് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ വൈകുന്നത് അത്യാവശ്യ യാത്രക്ക് സ്റ്റേഷനുകളിൽ എത്തുന്നവരെയാണ് കൂടുതൽ വലക്കുന്നത്.

Tags:    
News Summary - Number of passengers in trains has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.