പാലക്കാട്: സംസ്ഥാനതല ബാങ്കേഴ്സ് സമിതി, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, ജില്ലയിലെ ബാങ്കുകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന ‘ഒപ്പം’ സാമൂഹിക സുരക്ഷ പ്രചാരണ പദ്ധതി ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതായി ലീഡ് ബാങ്ക് ജില്ല മാനേജര്‍ ആര്.പി. ശ്രീനാഥ്, കുടുംബശ്രീ മിഷന് ജില്ല കോ ഓഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസന്‍ എന്നിവര്‍ അറിയിച്ചു.
2023 മാര്‍ച്ചില്‍ ആരംഭിച്ച പി.എം സുരക്ഷ ബീമ യോജന, ജീവന് ജ്യോതി ബീമ യോജന, സാമൂഹിക സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതികളിൽ ജില്ലയില്‍ 7,59,344 കുടുംബാംഗങ്ങളില്‍ നിന്നായി 12,00,195 പേര് അംഗങ്ങളാണ്. 20 രൂപയോളം പ്രീമിയം അടക്കുന്ന ആള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ഇന്‍ഷൂറന്‍സ് തുക ലഭ്യമാകും. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം നല്കുന്ന പദ്ധതിയില്‍ അട്ടപ്പാടിയിലെ നൂറ് ശതമാനം പേരും അംഗങ്ങളാണ്.
പദ്ധതി ലക്ഷ്യം നേടിയതിന്റെ പ്രഖ്യാപനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഫോര്‍ട്ട് പാലസില്‍ വി.കെ. ശ്രീകണ്ഠന് എം.പി നിര്‍വഹിക്കും. പ്രോഗ്രാം മാനേജര്‍ സി. സവിത, എസ്.ബി.ഐ പ്രതിനിധി എസ്. അരുണ്‍കുമാര്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.