ആലത്തൂർ: ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞൻ ഇന്ദുചൂഡന് ജന്മനാടായ കാവശ്ശേരിയിൽ സ്മാരകം ഒരുങ്ങുന്നു. സാലീം അലി കഴിഞ്ഞാൽ പക്ഷികളുടെ ആവാസവ്യവസ്ഥകളും ജീവിതരീതികളും സസൂക്ഷ്മം നിരീക്ഷിച്ച വ്യക്തിയായിരുന്ന ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പ്രഫ. കെ.കെ. നീലകണ്ഠൻ. കാവശ്ശേരി കഴനി ചുങ്കത്തുള്ള പഞ്ചായത്തിെൻറ 14 സെൻറ് സ്ഥലത്താണ് ഇരുനില കെട്ടിടം നിർമിക്കുന്നത്.
1923ൽ കാവശ്ശേരി കൊങ്ങാളക്കോട് എന്ന ഗ്രാമത്തിലാണ് നീലകണ്ഠെൻറ ജനനം. 1992 ജൂൺ 14ന് 69ാം വയസ്സിൽ മരിച്ചു. കേരള നാച്വറൽ ഹിസ്റ്ററി അധ്യക്ഷനും വേൾഡ് വൈഡ് ഫ്രണ്ട് ഫോർ നേച്വർ ഇന്ത്യൻ ഘടകത്തിെൻറ വിശിഷ്ട അംഗവുമായിരുന്നു. കേരളത്തിലെ പക്ഷികൾ, പക്ഷികളും മനുഷ്യരും, പുല്ലുതൊട്ടു പുനാര വരെ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
കേരള ശാസ്ത്ര-പരിസ്ഥിതി-സങ്കേതിക വകുപ്പിെൻറ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരം, കേരള സർക്കാറും കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റും നൽകുന്ന ബാലസാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. മദ്രാസ് ലയോള കോളജിലും തലശ്ശേരി ബ്രണ്ണൻ കോളജിലും അധ്യാപകനായ ഇന്ദുചൂഡൻ 1947 വരെ പാലക്കാട് വിക്ടോറിയ കോളജിലും പിന്നീട് ചിറ്റൂർ ഗവ. കോളജിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ദുചൂഡെൻറ ശിഷ്യനാണ് മന്ത്രി എ.കെ. ബാലൻ. ഗുരുനാഥന് സ്മാരകം വേണമെന്ന മന്ത്രിയുടെ ആഗ്രഹമാണ് ഇപ്പോൾ സഫലമാകുന്നത്.കേരള സാംസ്കാരിക വകുപ്പിൽനിന്ന് കാവശ്ശേരി ഗ്രാമപഞ്ചായത്തിെൻറ അഭ്യർഥന പ്രകാരം 75 ലക്ഷത്തിെൻറ പദ്ധതിക്ക് ആദ്യഘട്ടമായി 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. പക്ഷി പഠന കേന്ദ്രവും ഗ്രന്ഥശാലയുമാണ് വിഭാവനം ചെയ്തിതിട്ടുള്ളത്. പാലക്കാട് ഹബിറ്റാറ്റ് എന്ന സ്ഥാപനത്തിനാണ് കെട്ടിടത്തിെൻറ നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.