ഒറ്റപ്പാലത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഏപ്രിൽ ഒന്നുമുതൽ

പാലക്കാട്: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ ഒന്നിന് തുടക്കമാകും. അഞ്ചുദിവസം നീളുന്ന ചലച്ചിത്രോത്സവത്തിൽ 40ഓളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് കൺവീനർ അഡ്വ. ഇ.ആർ. സ്റ്റാലിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ ഒന്നിന് സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ആയിഷ സുൽത്താനയും നഞ്ചിയമ്മയും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നസീർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.

ചലച്ചിത്രങ്ങൾക്കുപുറമെ ഡോക്യുമെന്ററി, ഷോർട്ട് ഫിലിം എന്നിവയും പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവ ദിനങ്ങളിൽ, കല, പരിസ്ഥിതി, സാങ്കേതികം തുടങ്ങിയ വിഷയങ്ങളിൽ ഓപൺ ഫോറം സംഘടിപ്പിക്കും സംവിധായകർ, നിരൂപകർ, ചലച്ചിത്ര സാങ്കേതിക വിദഗ്ധർ, അണിയറ പ്രവർത്തകർ തുടങ്ങിയവർ ഓപൺ ഫോറത്തിൽ പങ്കെടുക്കും. ഫോട്ടോ പ്രദർശനം, പുസ്തകോത്സവം എന്നിവയും നടക്കും. സമാപന സമ്മേളനത്തിൽ സംവിധായകൻ ഗൗതം വാസുദേവൻ, നടി രോഹിണി എന്നിവർ പങ്കെടുക്കും. ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുക. സംഘാടക സമിതി അംഗങ്ങളും നഗരസഭ മുൻ ചെയർപേഴ്സന്മാരുമായ പി. സുബൈദ, എൻ.എം. നാരായണൻ നമ്പൂതിരി, കെ.എസ്. സവാദ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Ottapalam International Film Festival From April 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.