ഒറ്റപ്പാലം: 'മാധ്യമം ഹെൽത്ത് കെയറി'ന് പത്തിരിപ്പാല മൗണ്ട് സീന ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ‍്യൂഷൻസിന്‍റെ കൈത്താങ്ങ്. പഠനമികവിനൊപ്പം ജീവകാരുണ്യ രംഗത്തും ഇതിനകം മുദ്ര പതിപ്പിച്ച മൗണ്ട് സീന വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും സമാഹരിച്ചത് 1,08,659 രൂപയാണ്.
സ്കൂളിൽ നടന്ന ചടങ്ങിൽ, മൗണ്ട് സീന ട്രസ്റ്റ് ചെയർമാൻ കെ. മമ്മുണ്ണി മൗലവി, സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത് എന്നിവരിൽനിന്ന് പ്രസ്തുത സംഖ്യക്കുള്ള ചെക്ക് മാധ്യമം ലേഖകൻ എ.പി. ഉമ്മർ ഏറ്റുവാങ്ങി. ട്രസ്റ്റ് വൈസ് ചെയർമാൻ എ. ഉസ്മാൻ, സെക്രട്ടറി കെ.പി. അബ്ദുൽ റഹ്മാൻ, സ്കൂൾ അക്കാദമിക് ഓഫിസർ എൻ.പി. മുഹമ്മദ് റാഫി, മാനേജ്മെന്റ് കമ്മിറ്റി അംഗം പി.എ. ഷംസുദ്ദീൻ, സ്കൂൾ മാനേജർ കെ. അബ്ദുൽ സലാം, മൗണ്ട് സീന പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. വിനോദ്, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ. നന്ദിൻ, ഐ.ടി.ഐ പ്രിൻസിപ്പൽ സുലൈമാൻ, ട്രസ്റ്റ് അംഗം സൈദ് അമീൻ, ഡെപ്യൂട്ടി എച്ച്.എം അൻവർ ഷിഹാബുദ്ദീൻ, മാധ്യമം ഹെൽത്ത് കെയർ സ്കൂൾ കോ ഓഡിനേറ്റർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല, പി.ടി.എ പ്രസിഡന്‍റ് പ്രീദത്ത്, മദർ പി.ടി.എ പ്രസിഡന്‍റ് ദീപ നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.