കാർബൺ സന്തുലിത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഒറ്റപ്പാലം നഗരസഭ

ഒ​റ്റ​പ്പാ​ലം: ന​ഗ​ര പ​രി​ധി​യി​ൽ ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും പ​ച്ച​ത്തു​രു​ത്തു​ക​ൾ സൃ​ഷ്ടി​ച്ചും ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കാ​ർ​ബ​ൺ സ​ന്തു​ലി​ത പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്നു.

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ന​ട​ത്തി​യ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തോ​ടെ കാ​ർ​ബ​ൺ സ​ന്തു​ലി​ത പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന ആ​ദ്യ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​മെ​ന്ന പ​ദ​വി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​ക്ക് സ്വ​ന്തം. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ന്നും പു​റം​ത​ള്ള​പ്പെ​ടു​ന്ന കാ​ര്ബ​ണി​ന്‍റെ അ​ള​വ് സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം 50,974 ട​ൺ കാ​ർ​ബ​ൺ പു​റം​ത​ള്ളി​യി​ട്ടു​ണ്ട​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മു​ൻ വ​ർ​ഷ​ത്തേ​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ കാ​ര്ബ​ണി​ന്റെ അ​ള​വി​ൽ 7.4 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ 30 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി 10,000 വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വൈ​ദ്യു​തി, പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​കം എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ർ​ബ​ൺ പു​റം​ത​ള്ളു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ഒ​റ്റ​പ്പാ​ലം പ്ര​ചാ​ര​ണം പ്ര​ഖ്യാ​പി​ച്ചു.

സൗ​രോ​ർ​ജ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ​ത്തോ​ടെ വൈ​ദ്യു​തി ഉ​പ​ഭാ​ഗം കു​റ​ക്കാ​നാ​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​കം വാ​ർ​ഡ് സ​ഭ യോ​ഗ​ങ്ങ​ൾ ചേ​രും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഹ​രി​ത കേ​ര​ള മി​ഷ​ൻ അ​ധി​കൃ​ത​ർ ന​ഗ​ര​സ​ഭ​യി​ലെ​ത്തി പ​ഠ​ന റി​പ്പോ​ട്ട് വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ,.​ജാ​ന​കി​ദേ​വി പൊ​തു​യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഉ​പാ​ധ്യ​ക്ഷ​ൻ കെ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ല കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സൈ​ത​ല​വി, ഡോ. ​ശ​ശി കോ​ട്ട​യി​ൽ, വി​സ്മ​ൽ , ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Ottapalam Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.