ഒറ്റപ്പാലം: നഗരസഭ മുൻ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനും കൗൺസിലറുമായ മനോജ് സ്റ്റീഫൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നു. പാർട്ടിയിലെ സ്ഥാനമാനങ്ങൾ ഏതാനും ചിലർക്ക് മാത്രം ലഭിക്കുകയും വർഷങ്ങളായി പ്രവർത്തിക്കുന്നവരെ തഴയുന്നത് ഉൾപ്പെടെയുള്ള കാരണത്താലാണ് രാജിയെന്ന് മനോജ് സ്റ്റീഫൻ പറഞ്ഞു.
പി. ഉണ്ണി എം.എൽ.എ മനോജ് സ്റ്റീഫനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മുൻ എം.എൽ.എ എം. ഹംസ, ഇ. രാമചന്ദ്രൻ, സി. വിജയൻ, കെ. രത്നമ്മ എന്നിവർ സംബന്ധിച്ചു.
മനോജ് സ്റ്റീഫൻെറ ചുവടുമാറ്റം സീറ്റ് ലഭിക്കില്ലെന്ന കാരണത്താലെന്ന്
ഒറ്റപ്പാലം: നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ബാങ്ക് പ്രസിഡൻറ് സ്ഥാനവും ഉൾപ്പെടെ കോൺഗ്രസിൽനിന്നുകൊണ്ട് നേടിയെടുത്ത മനോജ് സ്റ്റീഫൻ പാർട്ടിയെ തള്ളിപ്പറഞ്ഞ് സി.പി.എമ്മിലേക്ക് കൂടുമാറിയതിന് പിന്നിൽ വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന കാരണത്താലാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സത്യൻ പെരുമ്പറക്കോട്.
പാർട്ടി പരിപാടികളിലെ നിസ്സഹകരണവും പാർട്ടിവിരുദ്ധ പ്രവർത്തങ്ങളുംമൂലം ഒരുവർഷമായി മാറ്റിനിർത്തിയ മനോജ് സ്റ്റീഫെൻറ സി.പി.എമ്മിലേക്കുള്ള ചുവടുമാറ്റം കോൺഗ്രസിനെയോ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയോ ബാധിക്കില്ല. ഒറ്റപ്പാലത്ത് രാഷ്ട്രീയത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ തങ്ങളുടെ പക്ഷത്തേക്ക് മാറ്റുന്ന സി.പി.എമ്മിെൻറ കാര്യത്തിൽ സഹതപിക്കാതിരിക്കാൻ തരമില്ലെന്നും സത്യൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.