ഒറ്റപ്പാലം: മുൻ എം.എൽ.എ എം. ഹംസയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഹംസയുടെ പ്രൊഫൈൽ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി എം. ഒറ്റപ്പാലം എന്ന പേരിലാണ് വ്യാജ അക്കൗണ്ട് നിർമിച്ചത്. സുഹൃത്തുക്കൾക്ക് വ്യാജ അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഗൂഗിൾ പേ വഴി പണം തട്ടാനാണ് ശ്രമിച്ചിട്ടുള്ളത്.
സൈബർ സെല്ലിലും പൊലീസിലും ഹംസ പരാതി നൽകി. അഭിഭാഷകനും സിറ്റിസൺ ഫോറം പ്രസിഡൻറുമായ അഡ്വ. ആർ.പി. ശ്രീനിവാസെൻറ പേരിലും സമാന രീതിയിൽ കഴിഞ്ഞ ദിവസം വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.