ഒറ്റപ്പാലം: നെല്ലിക്കുറുശ്ശിയിലെ കുതിരവഴി പാലം യാഥാർഥ്യമാകുന്നു. നാല് കോടി രൂപ ചെലവിൽ പണിയുന്ന പാലത്തിെൻറ തൂണുകളുടെയും ഒരു വശത്തെ അപ്രോച്ച് റോഡിെൻറയും നിർമാണ പ്രവൃത്തികൾ പൂർത്തിയായി. പാലത്തിന് മുകളിൽ ഘടിപ്പിക്കാനുള്ള സ്ലാബുകളുടെയും മറു ഭാഗത്തെ അപ്രോച്ച് റോഡിെൻറയും നിർമാണം പുരോഗമിക്കുന്നുണ്ട്. നെല്ലിക്കുറുശ്ശി ഗ്രാമത്തെയും പാലപ്പുറത്തെയും ബന്ധിപ്പിക്കുന്ന മുളഞ്ഞൂർ തോടിന് കുറുകെ പാലം വേണമെന്ന ആവശ്യത്തിന് ചിനക്കത്തൂർ പൂരത്തോളം പഴക്കമുണ്ട്.
ചിനക്കത്തൂർ പൂരത്തിന് അണിനിരക്കുന്ന 16 കുതിരക്കോലങ്ങളിൽ ഒരെണ്ണം നെല്ലിക്കുറുശ്ശി പ്രദേശത്തുനിന്നാണ്. കൂറ്റൻ കുതിരക്കോലവുമായി തോട്ടിലിറങ്ങി മറുകരയിലെത്തുന്നതിെൻറ കഷ്ടപ്പാടുകൾ ബോധ്യപ്പെട്ടതാണ് പാലം അനുമതിക്ക് ആക്കം കൂട്ടിയത്. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പാലത്തിന് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല.
പാലം യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നെല്ലിക്കുറിശിയിൽനിന്ന് പാലപ്പുറത്തേക്കും തിരിച്ചും കിലോമീറ്ററുകളുടെ യാത്ര ലാഭിക്കാനാകും. പാലത്തിെൻറ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ്, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ്, പൊതുമരാമത്ത് പാലം വിഭാഗം വിദഗ്ധർ എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.