ഒറ്റപ്പാലം: റവന്യൂ ഡിവിഷന്റെ സബ് കലക്ടറായി ഡി. ധർമലശ്രീ തിങ്കളാഴ്ച ചുമതലയേൽക്കും. 2021 മേയിൽ നിയമിതയായ നിലവിലെ സബ് കലക്ടർ ശിഖ സുരേന്ദ്രൻ പ്രസവാവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ധർമലശ്രീ ഒറ്റപ്പാലത്തെത്തുന്നത്. റവന്യൂ ഡിവിഷന്റെ 65-ാമത്തെ സബ് കലക്ടറും 29-ാമത്തെ ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ് ധർമലശ്രീ.
തമിഴ്നാട് സേലം ബേലൂർ സ്വദേശികളായ ദൈവശിഖാമണി- വസന്തി ദമ്പതികളുടെ മകളാണ്. 2019 ഐ.എ.എസ് ബാച്ചുകാരിയാണ്. സിവിൽ സർവoസ് പരീക്ഷയിൽ ഇവരുടെ റാങ്ക് 409 ആയിരുന്നു. 2020ൽ പാലക്കാട് അസി. കലക്ടറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. 2021ൽ ആലപ്പുഴ സബ് കലക്ടറായിരുന്നു. പ്രസവാവധിക്ക് ശേഷമാണ് ഒറ്റപ്പാലത്ത് എത്തുന്നത്. റവന്യൂ ഡിവിഷന് പുറമെ അട്ടപ്പാടിയുടെ നോഡൽ ഓഫിസർ, പാലക്കാട് മെഡിക്കൽ കോളജ് എന്നിവയുടെ അധിക ചുമതല കൂടി ഇവർക്കുണ്ടാകും. ഭർത്താവ്: ഡോ. താമരക്കണ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.