ഒറ്റപ്പാലം: ഒരുരൂപയും കുപ്പിയുമുണ്ടെങ്കിൽ അമ്പലപ്പാറയിൽനിന്ന് ഇനി ഒരുലിറ്റർ തണുത്ത വെള്ളം കുടിക്കാം. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയിൽ പൊതുജങ്ങളുടെ ദാഹമകറ്റാൻ പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിലാണ് ഈ സൗകര്യമുള്ളത്. അമ്പലപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ഥാപിച്ച സംവിധാനത്തിൽനിന്ന് അഞ്ച് രൂപക്ക് അഞ്ച് ലിറ്റർ വെള്ളം ലഭിക്കുന്ന ക്രമീകരണവുമുണ്ട്. നാണയം നിക്ഷേപിക്കുന്ന മുറക്ക് രണ്ട് പ്രത്യേക സംവിധാനത്തിലൂടെയാണ് കുപ്പികളിൽ വെള്ളമെത്തുന്നത്. അണുമുക്തമാക്കിയ വെള്ളമാണ് ലഭിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാട്ടർ എ.ടി.എം പ്രവർത്തിച്ചുതുടങ്ങിയത് ഓട്ടോ ഡ്രൈവർമാർ, കച്ചവടക്കാർ, യാത്രക്കാർ തുടങ്ങിയവർക്ക് ആശ്വാസമായി. ജല അതോറിറ്റിയിൽനിന്നുള്ള വെള്ളവും കെട്ടിടത്തിലെ കുഴൽക്കിണറിൽനിന്നുള്ള ജലവും ശുദ്ധീകരിച്ചാണ് വിതരണം നടത്തുന്നത്. 500 ലിറ്റർ ശേഷിയുള്ളതാണ് എ.ടി.എം. പഞ്ചായത്തിന്‍റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 3.95 ലക്ഷവും പഞ്ചാബ് നാഷനൽ ബാങ്കിന്‍റെ അമ്പലപ്പാറ ശാഖയുടെ ഒരുലക്ഷം രൂപയുമാണ് ഇതിനായി വിനിയോഗിച്ചത്. അഡ്വ. കെ. പ്രേംകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.