കഞ്ചിക്കോട്: കർണാടകക്കും തമിഴ്നാടിനും ഒാക്സിജൻ എത്തിക്കുന്നത് പാലക്കാട് കഞ്ചിക്കോട്ടുനിന്ന്. പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഐനോക്സ് എന്ന സ്വകാര്യ ഓക്സിജൻ നിർമാണ ഫാക്ടറിയാണ് കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജന്‍ ഉൽപാദിപ്പിക്കുന്നതില് മുഖ്യപങ്ക് വഹിക്കുന്നത്. ഫാക്ടറിയിൽ ഓരോ ദിവസവും 147 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്നു.
കേരളത്തിലേക്കും കർണാടകയിലേക്കും ഇവിടെ നിന്ന് ഓക്സിജൻ കൊണ്ടുപോകുന്നു. 2019ലാണ് ഐനോക്സ് പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങിയത്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് പ്രതിദിനം ഏഴ് ടൺ, ഭാരത് ബയോ പെട്രോളിയം കോര്പറേഷന് 0.322 ടൺ, കൊച്ചിന് ഷിപ്യാര്ഡ് 5.5 ടൺ, 11 എയര്‍ സെപ്പറേഷന്‍ യൂനിറ്റ് 44 ടൺ എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റ് ഓക്സിജന്‍ പ്ലാൻറുകളുടെ ശേഷി. ജയിന് ഗ്രൂപ്പിേൻറതാണ് സ്ഥാപനം.
2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ ഉൽപാദിപ്പിച്ചിരുന്ന ഐനോക്സ് ഇപ്പോൾ ആരോഗ്യ മേഖലക്കാണ് മുന്‍ഗണന കൊടുക്കുന്നത്. 1000 മെട്രിക് ടൺ ഓക്സിജന്‍ സംഭരണ ശേഷിയും ഇവര്‍ക്കുണ്ട്. 200 മില്യന്‍ ആണ് വിറ്റുവരവ്. ഇവർ ഉൽപാദിപ്പിക്കുന്നതില് 79 ടൺ ഓക്സിജനാണ് കേരളം പ്രതിദിനം ഉപയോഗിക്കുന്നത്.
തമിഴ്നാട്ടിലേക്ക് 74 ടണ്ണും കര്‍ണാടകയിലേക്ക് 30 ടണ്ണും ഇവിടെ നിന്ന് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.