പത്തിരിപ്പാല: ആവശ്യമായ മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ ഉണക്ക ഭീഷണിയിൽ. മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ 30 ഏക്കറോളം വരുന്ന നെൽകൃഷിയാണ് ഉണക്ക് ഭീഷണി നേരിടുന്നത്. നട്ടിട്ട് ഒരു മാസത്തോളം പ്രായമായ നെൽകൃഷിയാണ് വെള്ളമില്ലാത്തതിനാൽ കട്ട കീറി കിടക്കുന്നത്. ആറ് ഏക്കർ നെൽകൃഷി പാട്ടത്തിനെടുത്താണ് മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ ഉണ്ണികൃഷ്ണൻ നെൽകൃഷിയിറക്കിയത്.
കൃഷിയിറക്കാൻ ഒരു ലക്ഷം രൂപ ചിലവായതായും തന്റെതായ ആറ് ഏക്കർ നെൽകൃഷിയും കട്ട കീറി കിടപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാടശേഖര സമിതിയിലെ 15 ലേറെ കർഷകർക്കും ഇതേ അവസ്ഥയാണ്. കൃഷിക്കാവശ്യമായ വെള്ളം നൽകുന്ന ചവിറ്റിലതോട് പോലും വറ്റിവരണ്ട് കിടപ്പാണ്.
സമീപത്തെ ജലാശയങ്ങളിലും വെള്ളം കുറവായി തുടങ്ങി. ഒരാഴ്ചക്കകം കനാൽ വെള്ളം എത്തിയില്ലെങ്കിൽ അവശേഷിക്കുന്ന നെൽകൃഷിയും പൂർണമായും ഉണങ്ങിനശിക്കും. വരണ്ട് കൃഷി നശിക്കുന്ന നെൽപ്പാടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷിവകുപ്പ് സ്ഥലം സന്ദർശിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.