പാലക്കാട്: ജില്ല ആശുപത്രി റോഡിലെ സീബ്രാലൈനിൽപ്പോലും വാഹന പാർക്കിങ് !. ഇതോടെ ദുരിതത്തിലായി രോഗികളും കാൽനടയാത്രക്കാരും. ആശുപത്രിക്ക് സമീപം സീബ്രാലൈനിലെ കാഴ്ചയാണിത്. ജില്ല ആശുപത്രിക്ക് സ്വന്തമായി പാർക്കിങ് ഗ്രൗണ്ടില്ലാത്തതാണ് ഈ നിയമലംഘനത്തിന്റെ മുഖ്യ കാരണം.
രോഗികൾ ആശുപത്രിയിലെ ഫാർമസിയിൽ കിട്ടാത്ത മരുന്നിനും ടെസ്റ്റുകളുമായി റോഡിന് അപ്പുറമുള്ള സ്വകാര്യ ഫാർമസികളെയാണ് ആശ്രയിക്കുന്നത്. ഈ രോഗികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വാഹനത്തിരക്കേറിയ റോഡാണെങ്കിലും പൊലീസ് സേവനവും ഇവിടെയില്ല. അതുകൊണ്ടുതന്നെ സീബ്രാലൈൻ മുറിച്ച് കടക്കുമ്പോൾ അപകടങ്ങളും ഇവിടെ സംഭവിക്കാറുണ്ട്.
സീബ്രാലൈൻ പരിഗണിക്കാതെയാണ് പലപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നതെന്ന പരാതി ശക്തമാണ്. വാഹനത്തിരക്ക് ഏറെയായതിനാൽ രോഗികൾക്കും പ്രായമേറിയ ആളുകൾക്കും സീബ്രാലൈൻ മുറിച്ച് കടക്കുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് തിരക്കേറിയ സമയങ്ങളിൽ പൊലീസ് സേവനം ലഭ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.