പാലക്കാട്: പദ്ധതികൾ ഒരുപാട് വരുന്നുണ്ടെങ്കിലും പരിമിതികളിൽ വീർപ്പുമുട്ടി ജില്ല ആശുപത്രി. മാലിന്യ സംസ്കരണം മുതൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് വരെ ആശുപത്രിയുടെ ആവശ്യങ്ങൾ പലതാണ്. ഉടൻ ശരിയാകുമെന്ന് അധികൃതർ ആവർത്തിക്കുപ്പോഴും എപ്പോൾ ശരിയാകുമെന്ന് നാട്ടുകാരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അവസാനം പുതിയ കെട്ടിടം നിർമിച്ചു നവീകരണം പൂർത്തിയാക്കുന്നതോടെ പല പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നത്. എങ്കിൽ ഇൻസിനറേറ്റർ അടക്കമുള്ള പദ്ധതി മാസ്റ്റർ പ്ലാനിലൂടെ കൃത്രിമമായ ആസൂത്രണവും രാഷ്ട്രീയ നേതൃത്വത്തിന്റെ ക്രിയാത്മമായ ഇടപെടൽ ആവശ്യമാണ്.
ആശുപത്രിയിലെ മാലിനജലം സംസ്കരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടും ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പഴയ ടി.ബി വാർഡും പൊളിച്ച് പുതിയ കെട്ടിടം നിർമാണം നടക്കുന്നതുകൊണ്ട് സ്ഥലമില്ലാത്തതാണ് കാരണമായി പറയുന്നത്. കിഫ്ബി 2.50 കോടിരൂപ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനുവേണ്ടി അനുവദിച്ചിട്ടുണ്ടെന്നും കെട്ടിട നിർമാണത്തോടൊപ്പം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് ജില്ല ആശുപത്രി അധികൃതർ അറിയിച്ചു.
ജില്ല ആശുപത്രിക്ക് എന്നും തലവേദനയാണ് അഴുക്കുചാൽ. ആശുപത്രിയിലെ മലിനജലം അഴുക്കുചാൽവഴി പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കുന്നതായി ജനങ്ങൾ പറഞ്ഞു. ജില്ല പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചിട്ടും നിരവധി തവണ അറ്റകുറ്റപണി നടത്തിയിട്ടും ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾക്കുമുമ്പ് പുകക്കുഴൽ ഒടിഞ്ഞതുമൂലം പ്രവർത്തനം നിർത്തിയ ഇൻസിനറേറ്റർ പുനഃസ്ഥാപിച്ചിട്ടില്ല. ഇതുകാരണം മാലിന്യം പുറത്ത് പ്ലാന്റിൽ കൊണ്ടുപോയി സംസ്കരിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം ആശുപത്രിക്ക് അധികം സാമ്പത്തിക ബാധ്യതവരും. ഇൻസിനറേറ്റർ പ്രവർത്തിക്കുന്നതുമൂലം നവജാതശിശുക്കളുടെ വാർഡിൽ പുക ശ്വസിച്ച് ശിശുക്കൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ മലിനീകരണം അതോറിറ്റി ഇൻസിനറേറ്റർ സ്ഥാപിക്കാൻ പാടില്ലെന്ന് അറിയിച്ചതായി ജില്ല ആശുപത്രി സൂപ്രണ്ട് ജയശ്രീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.