പാലക്കാട്: ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ നഗരഹൃദയത്തിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡും സജീവമായി. നഗരത്തിൽ വിവിധയിടങ്ങളിൽ കുടുങ്ങിയവർ മുതൽ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തി മടങ്ങുന്നവരും എന്നിങ്ങനെ യാത്രക്കാർ നിരവധിയാണ്.
സ്റ്റാൻഡിലേക്ക് ഒാടിക്കയറുേമ്പാൾ സൂക്ഷിക്കണം, വഴിയിൽ ടൈൽ ഇളകി കിടക്കുകയാണ്. കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ബസുകളില്‍ കയറാനെത്തുന്നവര്ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പെട്രോള്‍ ബങ്കിന് പിന്‍വശത്തെ മേല്‍ക്കൂരയുള്ള യാര്‍ഡിലാണ് ഈ ദുരവസ്ഥ.
ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചതോടെ ഇതുവഴിയാണ് ഭൂരിഭാഗം യാത്രക്കാരും സ്റ്റാൻഡിലേക്കും പുറത്തേക്കും കടക്കുന്നത്. പുനരുദ്ധാരണം പൂർത്തിയാവുന്നതോടെ എല്ലാംശരിയാവുമെന്നാണ് അധികൃതരുടെ മറുപടി. തിരക്കിട്ട് ബസ് കയറാനെത്തുന്ന യാത്രക്കാർ ഒന്ന് കരുതണം. കണ്ണുതെറ്റിയാൽ ഇവിടെ കാലിടറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.