പാലക്കാട്: കൊപ്പത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽനിന്നു ഏറ്റെടുത്ത പോത്തുകളെ ലേലം ചെയ്യാൻ പാലക്കാട് നഗരസഭ. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി നിയമോപദേശം തേടി. ഭൂമി സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭക്ഷണവും വെള്ളവും കിട്ടാതെ കൊപ്പത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കഴിഞ്ഞിരുന്ന പോത്തുകുട്ടികളിൽ ചിലത് നഗരസഭ ഏറ്റെടുത്തതിന് ശേഷവും ചത്തിരുന്നു. നിലവിൽ 25 പോത്തുകളാണ് നഗരസഭ സംരക്ഷണത്തിലുള്ളത്. സ്വകാര്യ വ്യക്തികൾക്കിടയിലെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് തൊണ്ടിമുതൽ കൂടിയായ പോത്തുകെള സംരക്ഷിക്കുന്നത് നഗരസഭക്ക് വലിയ സാമ്പത്തിക ബാധ്യതയായിരുന്നു.
തുടർസംരക്ഷണം മേയ് 28നാണു നഗരസഭ ഏറ്റെടുത്തത്. പോത്തിനെ എത്തിച്ച വ്യക്തിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മൊഴിയനുസരിച്ചു മറ്റൊരു വ്യക്തിക്കെതിരെക്കൂടി കേസെടുത്തു. നഗരസഭക്ക് പരമാവധി ഏഴു ദിവസമാണു പോത്തുകളെ സംരക്ഷിക്കാനാകുക. അതിനു ശേഷം ഉടമസ്ഥൻ എത്തിയില്ലെങ്കിൽ ലേലം ചെയ്തു വിറ്റ് തുക നഗരസഭയുടെ ഫണ്ടിലേക്കു വകയിരുത്താം. എന്നാൽ കേസുള്ളതിനാൽ പോത്തിൻകൂട്ടം ഫലത്തിൽ തൊണ്ടിമുതലാണെന്നായിരുന്നു നഗരസഭയുടെ വിലയിരുത്തൽ.
പോത്തുകളെ തൊണ്ടിമുതലെന്ന നിലയിൽ സംരക്ഷിക്കേണ്ടതില്ലെന്ന് നഗരസഭയുടെ കത്തിന് മറുപടിയായി െപാലീസ് വിശദീകരണം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച കത്ത് നഗരസഭക്ക് കിട്ടിയത്. ഇതോടെയാണ് ലേലനടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതെന്ന് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ് മാധ്യമത്തോട് പറഞ്ഞു. നേരത്തെ മൃഗസ്നേഹികളായ ചില സംഘടനകളും വ്യക്തികളും പോത്തുകുട്ടികളെ ഏറ്റെടുക്കാൻ തയാറായി മുന്നോട്ടു വന്നെങ്കിലും നഗരസഭ മുന്നോട്ടുെവച്ച നിബന്ധനകൾ അംഗീകരിക്കാനാവാതെ പിന്നോട്ടുപോവുകയായിരുന്നു.
അടുത്ത ദിവസം വരെ പോത്തുകളുടെ സംരക്ഷണത്തിനായി നഗരസഭ 1,74,500 രൂപയാണ്ചെലവിട്ടത്. തൊഴിലാളികളുടെ കൂലി, സ്ഥല ഉടമക്കുള്ള വാടക, മലമ്പുഴയിൽനിന്നും പുല്ലു കൊണ്ടുവരാനുള്ള ചെലവ് എന്നിങ്ങനെ ദിവസേന 4100 രൂപ ചെലവുണ്ടെന്നാണ് കണക്ക്. ഇൗ തുകയിൽ ആവശ്യെമങ്കിൽ ഇളവടക്കം നൽകി ലേലം ചെയ്യാനാണ് നഗരസഭാധികൃതർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.