പാലക്കാട്: പാലക്കാട് പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡുവുമായി വി.കെ. ശ്രീകണ്ഠന് എം.പി ചർച്ച നടത്തി. പാലക്കാടുള്ളവര്‍ ഇപ്പോള്‍ നൂറു കിലോമീറ്റര്‍ അധികം അകലെയുള്ള കോയമ്പത്തൂര്‍, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്.
കേന്ദ്രത്തിന്റെ നിര്‍ദിഷ്ട കൊച്ചി ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗം കൂടിയാണ് പാലക്കാട്. അതിന് പുറമെ, 10000 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ 55,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഹൈടെക് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റിയും പാലക്കാടാണ് വരുന്നത്. ഇതിനായി രണ്ടായിരം ഏക്കറിലധികം ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞു.
സ്മാര്‍ട് സിറ്റി യാഥാർഥ്യമായാല്‍ ആഗോള കമ്പനികളടക്കം ഇവിടെ നിക്ഷേപം നടത്തും. അത്തരമൊരു സാഹചര്യത്തില്‍ കയറ്റുമതിക്കും ഇറക്കുമതിക്കും ചേർന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം അത്യന്താപേക്ഷിതമാണെന്ന് എം.പി മന്ത്രിക്ക് നൽകിയ നിവേദനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.