നെ​ന്മാ​റ അ​യി​ലൂ​രി​ൽ കെ.​എ​സ്.​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​നി​ക്ക്

നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ട് കൈ​മാ​റ്റ​ത്തി​നി​ടെ ഉ​മ്മ​ൻ ചാ​ണ്ടി

പാലക്കാടിന്‍റെ സ്വന്തം കുഞ്ഞൂഞ്ഞ്

നെ​ന്മാ​റ: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നെ​ന്മാ​റ​യു​ള്ള ബ​ന്ധം അ​നു​സ്മ​രി​ച്ച നേ​താ​ക്ക​ൾ. സ്വാ​ശ്ര​യ പ്ല​സ് ടു ​കോ​ഴ്സ് ന​ട​ത്തി​യ അ​യി​ലൂ​ർ ഐ.​എ​ച്ച്. ആ​ർ.​ഡി. സ്ഥാ​പ​ന​ത്തെ കോ​ളേ​ജ് ആ​ക്കി ഉ​യ​ർ​ത്തി​യ​തും കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തും ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണെ​ന്ന് ഡി.​സി.​സി സെ​ക്ര​ട്ട​റി കെ.​ജി. എ​ൽ​ദോ പ​റ​ഞ്ഞു. മി​ക​ച്ച പ​ഞ്ചാ​യ​ത്ത് എ​ന്ന അം​ഗീ​കാ​രം ല​ഭി​ച്ച അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് സ്വ​ന്തം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ഉ​മ്മ​ൻ​ചാ​ണ്ടി​യാ​യി​രു​ന്നു. നെ​ന്മാ​റ അ​ഗ്രി​ക​ൾ​ച്ച​ർ ഇ​മ്പ്രൂ​വ്മെ​ന്റ് സ​ഹ​ക​ര​ണ സം​ഘം ഉ​ദ്ഘാ​ട​നം, നെ​ല്ലി​യാ​മ്പ​തി ഓ​റ​ഞ്ച് ഫാ​മി​ലെ ഗ​സ്റ്റ് ഹൗ​സ് ഉ​ദ്ഘാ​ട​നം തു​ട​ങ്ങി നെ​ന്മാ​റ അ​യ​ലൂ​ർ മേ​ഖ​ല​യി​ലെ പ്ര​മു​ഖ പ്ര​വ​ർ​ത്ത​ക​രു​ടെ വി​വാ​ഹം, അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ നേ​താ​ക്ക​ളു​ടെ അ​നു​സ്മ​ര​ണം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് എ​പ്പോ​ഴും നെ​ന്മാ​റ​യി​ൽ എ​ത്തു​ന്ന കാ​ര്യ​വും നി​ർ​ധ​ന വി​ദ്യാ​ർ​ഥി​നി​ക്കാ​യി കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി​യ​തും എ​ൽ​ദോ ഓ​ർ​ത്തെ​ടു​ത്തു. 

Tags:    
News Summary - Palakkad- Oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.