പാലക്കാട്: ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 3.77 കോടി രൂപ ചെലവിൽ പാലക്കാട് ടൗൺ ഹാൾ നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.
54 വർഷത്തിലധികം കാലപ്പഴക്കം ഉണ്ടെങ്കിലും ടൗൺ ഹാളിെൻറ അടിത്തറയും ചുമരുകളും മേൽക്കൂരയും ഉറപ്പുള്ളതാണ്. പുറെമയുള്ള ഭാഗങ്ങൾക്കാണ് ബലക്ഷയം സംഭവിച്ചിട്ടുള്ളത്. ഇവ പരിഹരിച്ച് ഇരിപ്പിടങ്ങൾ പുതിയത് സ്ഥാപിച്ച് സ്റ്റേജ് നവീകരിച്ച് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി നവീകരിക്കും. 2014ൽ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പലതവണ ടെൻഡർ ചെയ്തിട്ടും ആരും ഏറ്റെടുക്കാൻ തയാറായില്ല. പിന്നീട്, സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് നിർമാണച്ചുമതല ഏറ്റെടുത്തത്.
2019ൽ സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ 20 ശതമാനം അടങ്കൽ തുകയായ 77 ലക്ഷം രൂപ മുൻകൂറായി ഹാബിറ്റാറ്റിന് നൽകിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർഖാൻ 1966ലാണ് ടൗൺ ഹാളിെൻറ ഉദ്ഘാടനം നിർവഹിച്ചത്. ഷാഫി പറമ്പിൽ എം.എൽ.എ നവീകരണ പ്രവൃത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.