പാലക്കാട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം ഉദ്ഘാടനം ചെയ്​തു

പാ​ല​ക്കാ​ട്​: അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി വി​പു​ലീ​ക​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ച്ചു. മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ലെ ച​ളി നീ​ക്കാ​നു​ള്ള ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ ശേ​ഷം എ​ട്ട് ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കി. ഒ​രു വ​ര്‍ഷ​ത്തി​ന​കം 20 ല​ക്ഷം ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ല്‍മ​ണ്ഡ​പം വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി. വാ​ട്ട​ര്‍ അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ് എ​ന്‍ജി​നി​യ​ര്‍ ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ സി. ​കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​മു​രു​ക​ദാ​സ്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ള്‍, രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ൾ

പ​ദ്ധ​തി വി​പു​ലീ​ക​ര​ണ​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ര്‍ത്തീ​ക​രി​ച്ച ക​ല്‍മ​ണ്ഡ​പം മേ​ഖ​ല​യി​ലേ​ക്കു​ള്ള 16 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഉ​ന്ന​ത​ത​ല ജ​ല​സം​ഭ​ര​ണി, 450 എം.​എം വ്യാ​സ​മു​ള്ള ക്ലി​യ​ര്‍ വാ​ട്ട​ര്‍ പ​മ്പി​ങ്​ മെ​യി​ന്‍, വി​ത​ര​ണ​ശൃം​ഖ​ല, മാ​ട്ടു​മ​ന്ത മേ​ഖ​ല​യി​ലേ​ക്കു​ള്ള 600 എം.​എം വ്യാ​സ​മു​ള്ള ക്ലി​യ​ര്‍ വാ​ട്ട​ര്‍ പ​മ്പി​ങ്​ മെ​യി​ന്‍, മൂ​ത്താ​ന്ത​റ മേ​ഖ​ല​യി​ലേ​ക്കു​ള്ള 600 എം.​എം വ്യാ​സ​മു​ള്ള ക്ലി​യ​ര്‍ വാ​ട്ട​ര്‍ പ​മ്പി​ങ്​ മെ​യി​ന്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍വ​ഹി​ച്ച​ത്. 2021 മാ​ർ​ച്ചോ​ടെ പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. മ​ല​മ്പു​ഴ​യി​ൽ 45 ദ​ശ​ല​ക്ഷം ലി​റ്റ​റി​െൻറ ശു​ദ്ധീ​ക​ര​ണ ശാ​ല നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മാ​ട്ടു​മ​ന്ത​യി​ലും മൂ​ത്താ​ന്ത​റ​യി​ലും പു​തി​യ ജ​ല​സം​ഭ​ര​ണി​ക​ൾ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ​ത്തി​ലാ​ണ്. ഒ​രാ​ൾ​ക്ക്​ പ്ര​തി​ദി​നം 150 ലി​റ്റ​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കി​യാ​ണ്​ വി​പു​ലീ​ക​ര​ണ​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ പ്ര​മീ​ള ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Palakkad water plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.