അലനല്ലൂർ: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ചു. കോട്ടോപ്പാടം കൊടക്കാട് നാലകത്തുംപുറം സ്വദേശി തെഷ് രീഫ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് അഗ്നിക്കിരയായത്.
ചൊവ്വാഴ്ച രാത്രി 12നും ബുധൻ രാവിലെ ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ തെഷ് രീഫ് ജോലി കഴിഞ്ഞ് രാത്രി 10ന് ബൈക്ക് കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബുധനാഴ്ച രാവിലെ ആറിനാണ് വാഹനം കത്തിനശിച്ചത് തെഷ് രീഫിന്റെ സഹോദരന് സദഖത്തുല്ല കണ്ടത്.
തെഷ് രീഫ് നാട്ടുകല്‍ പൊലീസില്‍ പരാതി നല്കി. പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.