മിഠായി വാങ്ങാനെത്തിയ കുട്ടിക്ക് നേരെ  ലൈംഗികാതിക്രമം: 66 കാരന് നാല് വർഷം കഠിന തടവും 50000 രൂപ പിഴയും

പട്ടാമ്പി: കടയിൽ  മിഠായി വാങ്ങാൻ ചെന്ന 14 കാരിക്ക് നേരെ  ലൈംഗികാതിക്രമം നടത്തിയ കേസിൽ 66 കാരന് 4വർഷം കഠിന തടവും 50000 രൂപ പിഴയും. 2019 ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  കപ്പൂർ എറവക്കാട് വട്ടാകൂന്ന്  കണക്കൽ വീട്ടിൽ  മൊയ്‌തീൻകുട്ടിയെയാണ്  പ ട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. 

അന്നത്തെ ചാലിശ്ശേരി എസ്.ഐ.മാരായിരുന്ന  അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി  പ്രോസീക്യൂഷനെ  സഹായിച്ചു. കേസിൽ 13 സാക്ഷികളെ  ഹാജരാക്കി.10രേഖകളും സമർപ്പിച്ചു. 

Tags:    
News Summary - 66 year old man punished in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.