പട്ടാമ്പി: ശങ്കരമംഗലത്തിനും തെക്കുംമുറിക്കുമിടയിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരു വർഷമായി ഈ സ്ഥിതിയാണെന്നാണ് നാട്ടുകാരുടെ പരാതി. പട്ടാമ്പി-പെരിന്തൽമണ്ണ പ്രധാന റോഡിനരികിലാണ് മെയിൻ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പൊതുജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളമാണ് അടുത്ത വളപ്പുകളിലൂടെ ഒഴുകിപ്പരക്കുന്നത്. അധികൃതരെ വിവരമറിയിച്ചിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കുടിവെള്ള വിതരണ ചുമതല നഗരസഭക്കാണ്. മൂന്നു മാസം മുമ്പ് പമ്പ് ഓപറേറ്ററെത്തി പൈപ്പ് അടച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, പ്രശ്നം തുടരുകയാണ്. അധികൃതരുടെ അനാസ്ഥയിൽ ഒരു പ്രദേശത്തിന്റെ കുടിവെള്ളമാണ് ആർക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നത്. പ്രശ്ത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.