പട്ടാമ്പി: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 14 പേർക്ക് പരിക്കേറ്റു. ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ചുണ്ടമ്പറ്റ, പപ്പടപ്പടി എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളിലെ കുട്ടികളാണ് ഓട്ടോകളിലുണ്ടായിരുന്നത്. രണ്ടു ഡ്രൈവർമാർക്കും കൂടെയുണ്ടായിരുന്ന ഒരു രക്ഷിതാവിനും പരിക്കുണ്ട്.
പരിക്കേറ്റവരെ ആദ്യം കൊപ്പത്തും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ചുണ്ടമ്പറ്റ മാടായിൽ വീട് ഷംലത്ത് (32), മക്കളായ അദ്നാൻ ആദം (10), ദന ഫാത്തിമ (ആറ്), ചുണ്ടമ്പറ്റ കരിമ്പനക്കൽ റിയാസ് (40), മേൽമുറി പടത്തൊടി അബ്ദുൾ സലാം (38), മേൽമുറി സൽവഫാത്തിമ (ഒമ്പത്), മേൽമുറി കരുവാത്ത് മുഹമ്മദ് ഹനാൻ (ഏഴ്), മേൽമുറി കരുവാത്ത് മുഹമ്മദ് നസൽ (ആറ്), മേൽമുറി മാർക്കശ്ശേരി നിസ്മാഫാത്തിമ (ആറ്), മേൽമുറി മാർക്കശ്ശേരി മുഹമ്മദ് റാഫി (ആറ്), മണ്ണേങ്കോട് മുണ്ടക്കതൊടി ഈമ ഫാഫിയ (ഏഴ്), മേൽമുറി മുണ്ടക്കതൊടി അയാസ് (ആറ്), ആമയൂർ പുല്ലു പറമ്പത്ത് അബ്ദുള്ള ഹൈദർ (നാല്) , തത്തനംപുള്ളി പുല്ലാട്ടുപറമ്പിൽ റഹ്മിയ (നാല്) എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.