പട്ടാമ്പി: ശങ്കരമംഗലം കോട്ടപ്പടി വളവിൽ വാഹനാപകടങ്ങൾ തുടർക്കഥ. വ്യാഴാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.
രാവിലെ 11ന് തൂത്തുക്കുടിയിൽ നിന്നും തിരൂരിലേക്ക് മത്സ്യം കൊണ്ടുപോയ വാഹനം റോഡരികിലേക്ക് തെന്നി പാതി മറിഞ്ഞു. ഡ്രൈവർ മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ. ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മറ്റു വാഹനങ്ങളില്ലാതിരുന്നതും ദുരന്തം ഒഴിവാക്കി. ഉച്ചയോടെ മലപ്പുറത്തു നിന്ന് പട്ടാമ്പിക്ക് പോയ കാറും സമാന രീതിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് തെന്നി മാറി. ആർക്കും പരിക്കില്ല. ഒരാഴ്ചക്കിടെ നാലാമത്തെ അപകടമാണ് ഇവിടെയുണ്ടാകുന്നത്.
കഴിഞ്ഞയാഴ്ച കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചിരുന്നു. പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണത്തോടെയാണ് അപകടങ്ങൾ വർധിച്ചത്.
റോഡിെൻറ വളവും ഇരു ഭാഗവും താഴ്ച കൂടിയതുമാണ് അപകടമുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.