പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ തെക്കുമ്മല, മാഞ്ഞാമ്പ്ര, വിളത്തൂർ പ്രദേശങ്ങളിൽ നടത്തിയ പന്നിവേട്ടയിൽ 11 എണ്ണത്തിനെ വെടിവെച്ചുകൊന്നു. വിവിധ കർഷക കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പന്നി വേട്ട നടത്തിയത്. തോക്ക് ലൈസൻസുള്ള 12 വേട്ടക്കാരുടെ നേതൃത്വത്തിലാണ് രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പന്നിവേട്ട നടത്തിയത്.
മറ്റു പ്രദേശങ്ങളിലും പന്നി വേട്ട നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കർഷകരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും പന്നിവേട്ടക്ക് പണം ചെലവഴിക്കാൻ പഞ്ചായത്തുകൾക്ക് അനുവാദമില്ലാത്തതിനാല്‍ അനുമതിക്കായി ജില്ല കലക്ടർ അധ്യക്ഷനായ ജില്ല പ്ലാനിങ് ബോർഡിലേക്ക് പ്രത്യേകം പദ്ധതി തയാറാക്കി സമർപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.