കൂറ്റനാട്: ഓണാഘോഷത്തിന് തയറാവുന്ന പ്രദേശങ്ങളില്‍ പതിവ് പോലെ കാഴ്ചക്കുല വിപണിയും ഉണര്‍ന്നു. ബന്ധുവീടുകളിലെ സമാഗമത്തിന് ഓണക്കാലത്തെ പ്രധാനമാണ് കാഴ്ചക്കുല.
മുന്തിയ ഇനം തൂക്കത്തിലും അഴകൊത്തതുമായ കുലകളാെണങ്കില് വിലനോക്കാതെ ആളുകള്‍ വാങ്ങും. കൂറ്റനാട് ന്യൂ ബസാറിലെ കാഴ്ചക്കുല ഓണ വിപണി സജീവമായി. ആമക്കാവ് റോഡിനു സമീപം പ്രത്യേകം ടെൻറ് കെട്ടി കഴിഞ്ഞദിവസമാണ് നേന്ത്ര വിപണി തുടങ്ങിയത്. വർഷങ്ങളായി ഇവിടത്തെ വിപണിയിൽ നിന്ന് കാഴ്ചക്കുലകൾ അടക്കം വാങ്ങാൻ ഒട്ടേറെ പേർ എത്തുന്നു.
പരിസര പ്രദേശങ്ങളായ കപ്പൂർ, മണ്ണാരപ്പറമ്പ്, ചിറ തിരുത്തിപ്പാറ, പരുതൂർ തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍ നിന്നാണ് ഇവിടേക്ക് വാഴക്കുലകൾ എത്തുന്നത്. ഇതിനായി നേരത്തെ തന്നെ പ്രത്യേക പരിഗണനയിലാണ് നേന്ത്രവാഴകളെ പരിപാലിക്കുന്നത്. സംസ്ഥാന പാതയോരത്ത് ആയതിനാൽ കാർ യാത്രക്കാരും മറ്റും വാഹനം നിർത്തി വാഴക്കുല വാങ്ങും.
ഏറെ ആവശ്യക്കാരുള്ള ചെങ്ങാലിക്കോടനാണ് ഇത്തവണ കൂടുതൽ വിൽപനക്ക് എത്തിയിട്ടുള്ളത്. 23 കിലോ വരെ തൂക്കം വരുന്ന കുലകളുണ്ട്. കിലോക്ക് 80 രൂപ നിരക്കിലാണ് വിൽപന. തിരുവോണം വരെ ഇവിടെ കാഴ്ചക്കുല വിൽപന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.