പട്ടാമ്പി: ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ജീവിതത്തിലേക്ക് കൈ കൊടുത്ത ഫാരിസ് നാടിന്റെ താരമായി. കൊപ്പം മണ്ണേങ്ങോട് പടിഞ്ഞാക്കര ഫാത്തിമ-അബൂബക്കർ ദമ്പതികളുടെ മകൻ ഫാരിസാണ് ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അഭിമാനമായത്.
അയൽവാസിയായ ഷെറീനയും മകളും ഷെറീനയുടെ പിതൃസഹോദരന്റെ മകളുമാണ് ഫാരിസിന്റെ കൈ പിടിച്ച് ജീവിത്തിലേക്ക് തിരിച്ചുനടന്നത്.
കുളത്തിൽ കുളിക്കാൻ വന്ന മൂവരും കുളത്തിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. വീടിനു സമീപത്തെ വയലിൽ കളി കാണാൻ പോയ ഫാരിസും സുഹൃത്തുക്കളും സമീപത്തെ കുളത്തിൽനിന്ന് കരച്ചിൽ കേട്ട് ഓടിയെത്തുമ്പോൾ മൂന്നുപേരും മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടനെ കുളത്തിൽ ചാടി കൂട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റുകയായിരുന്നു. അബൂബക്കർ-ഫാത്തിമ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനായ ഫാരിസ് പൂക്കട്ടിരി സഫ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.