പട്ടാമ്പി: മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന രണ്ടുപേരെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് പട്ടാണി വീട്ടിൽ അബ്ദുൽ അസീസ് (45), പെരുമ്പാവൂർ മാടവന വീട്ടിൽ അബൂബക്കർ സിദ്ദീഖ് (46) എന്നിവരെയാണ് എസ്.ഐ എം.ബി. രാജേഷ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തി ഫെബ്രുവരി ഒമ്പതിന് കൊപ്പം നക്ഷത്ര റീജൻസിക്ക് എതിർവശത്തെ കുരുത്തിക്കുണ്ട് റോഡിൽനിന്ന് അധ്യാപികയായ വഴിയാത്രക്കാരിയുടെ കഴുത്തിലെ നാലു പവന്റെ മാലയും ജനുവരിയിൽ ഷൊർണൂരിൽ വഴി യാത്രക്കാരിയുടെ നാലര പവൻ മാലയും മോഷ്ടിച്ച കേസിലെ പ്രതികളാണ്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി വിശ്വനാഥിന്റെ നിർദേശാനുസരണം ഷൊർണൂർ ഡിവൈ.എസ്.പി സുരേഷ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ കൊപ്പം എസ്.ഐ എം.ബി. രാജേഷ് , എസ്.ഐ പ്രസാദ്, എസ്.ഐ ജോളി സെബാസ്റ്റ്യൻ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ നിഷാദ്, റിനു മോഹൻ, മനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ റഷീദലി, സി.പി.ഒ വിപിൻദാസ് എന്നിവരാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.