കോവിഡ് പരിശോധന കേന്ദ്രത്തില്‍ ബഹളം; മൂന്നുപേർക്കെതിരെ കേസ്​

പട്ടാമ്പി: കോവിഡ് പരിശോധന കേന്ദ്രത്തില്‍ ബഹളമുണ്ടാക്കിയ ഓങ്ങല്ലൂർ സ്വദേശികളായ മൂന്നുപേർക്കെതിരെ കേസെടുത്തു. ആൻറിജൻ ടെസ്​റ്റിൽ രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂര്‍ സ്വദേശിനിയായ 14കാരിയെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെച്ചൊല്ലിയാണ് ബഹളമുണ്ടായത്.

ഷൊര്‍ണൂരില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവിടേക്ക് മാറ്റാന്‍ അനുവദിക്കണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതാണ് ബഹളത്തിൽ കലാശിച്ചത്.

പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റണമെന്നായിരുന്നു ആരോഗ്യ വകുപ്പ്​ അധികൃതരുടെ നിര്‍ദേശം. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ശാന്തമാക്കിയത്.

സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. അടുത്ത ബന്ധുക്കള്‍ക്കുകൂടി പരിശോധനയിൽ പോസിറ്റിവ് ഫലമായതോടെ എല്ലാവരെയും ഒരുമിച്ച് പട്ടാമ്പി ഗവ. സംസ്‌കൃത കോളജിലെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Commotion at covid test centre case against three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.