പട്ടാമ്പി: തിരുവേഗപ്പുറ മാഞ്ഞാമ്പ്ര കുളക്കാട്ടുകുളം അവഗണനക്കെതിരെ നാട്ടുകാർ. നൂറുകണക്കിനാളുകൾ നിത്യവും അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന കുളം രണ്ടു വർഷമായി പായലും പൊന്തക്കാടും പിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുളത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നിരന്തരം അധികാരികളോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതാണ് നാട്ടുകാരെ ചൊടിപ്പിക്കുന്നത്.
കണ്ണും കാതുമില്ലാത്ത അധികൃതരെ ഉണർത്താൻ സമരമാർഗ്ഗം ഉപേക്ഷിച്ച് സന്നദ്ധ സേവനം നടത്താനാണ് തീരുമാനം. കുളത്തിന്റെ ചുറ്റുഭാഗത്തുള്ള പൊന്ത വെട്ടി നീക്കാനും കുളത്തിൽ നിറഞ്ഞ് നിൽക്കുന്ന പായലും ചെടികളും വാരിക്കളയാനും ബുധനാഴ്ച നാട്ടുകാർ രംഗത്തിറങ്ങും. ചുറ്റുപാടും മതിൽ കെട്ടി പടവുകൾ നിർമിച്ചു സംരക്ഷിച്ചാൽ നാട്ടുകാർക്ക് കുളിക്കാനും വിനോദത്തിനും ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.